പുതുയുഗത്തിന്റെ കാൽവയ്പുകൾ - തത്ത്വചിന്തകവിതകള്‍

പുതുയുഗത്തിന്റെ കാൽവയ്പുകൾ 

ശംഖൂതുവാൻ നേരമായി..
മാറ്റത്തിൻ ശംഖുവിളി കേൾക്കാൻ നേരമായി..
കദനത്തിൻ ഭാരമിറക്കിയും അറച്ചറച്ച ചുവടുകൾ..ഉറച്ചുറച്ചു വച്ചു നീ ഉണരുക..

മദം പൊട്ടിയ മതങ്ങളും അഹത്തോടെയാചാരങ്ങളും
നിലനിൽക്കും കുടിലമാം ഈ ഭുമിയിൽ
ഹൃദയവും സ്നേഹവും പങ്കുവയ്ക്കാനിനിയ്യേറെയില്ല സ്ഥലമൊട്ടുവും..

കാണുന്നു ഞാൻ ഉറയ്ക്കും.. നിൻ കരങ്ങൾ..
നിൻ കാലുകൾ.. അവയറയ്ക്കുവൻ ആഗ്രഹിക്കും
നിൻ ലോകത്തിൽ ക്ഷത്രീയ സ്വരങ്ങളോട്..
നിന്റെ മറുപടി മുന്നോട്ടുള്ള കാൽവയ്പുകളാകട്ടെ..

കാലത്തിനും കാൽവയ്പിനും ഇടയ്ക്ക്
സമയമേറെയായെന്നു ചിന്തിക്കുമെങ്കിൽ
കാലടികൾക്ക് ശക്തി കൂട്ടി നടക്കുക നീ..

കാനനത്തിൽ നിന്നും കൊടും കാനനത്തിലെക്കാണോ
മനുഷ്യ കാൽവയ്പുകൾ എന്ന സംശയം അലട്ടുമ്പോഴും..

ഉയരത്തിലേക്കും ലക്ഷ്യത്തിലേക്കുമുള്ള നിന്നുടെ
പ്രയാണം സൃഷ്ടിക്കും പ്രകമ്പനം
കൊള്ളിക്കുമാ ശബ്ദം കേട്ട് നിറഞ്ഞ മനസ്സോടെ
മറയട്ടെ ഞാൻ കാലയവനികയ്ക്കുള്ളിൽ..






up
0
dowm

രചിച്ചത്:ജയഗിരി
തീയതി:03-09-2017 09:03:56 PM
Added by :Jayagiri Nair
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :