ഉണ്മ തേടി  - തത്ത്വചിന്തകവിതകള്‍

ഉണ്മ തേടി  

വാർത്തുള ധരണീ പഥത്തിലെന്നും ഉണ്മതൻ തീരങ്ങളെ തേടിയലഞ്ഞു ഞാൻ.
ആകാശഗംഗയുടെ തമോഗർത്ത കേന്ദ്രത്തെ, ദ്രുതമായി, വിധേയനായിക്കറങ്ങുന്ന, ആദിത്യഗോളത്തോടപ്പവും, ഉണ്മതൻ തീരങ്ങളെ തേടിയലഞ്ഞു ഞാൻ.

നിർവ്വാണമെവിടെ? മോക്ഷമെവിടെ? സ്വർഗ്ഗനരഗങ്ങളെവിടെ ?

അഗാധപാതാളഗർത്തങ്ങളിലും നീലയാഴിതന്നിടിത്തട്ടിലും ഉണ്മതൻ തീരങ്ങളെ തേടിയലഞ്ഞു ഞാൻ.
എങ്ങുനിന്നുമീ ഗോളങ്ങളും താരാപഥങ്ങളും, ഉദിച്ചുയർന്നു വിരാജിക്കുന്നു?
ഒരർദ്ധനിമിഷത്തിലെരിഞ്ഞടങ്ങുന്ന യാരീക്കറുമ്പന് ജന്മമേകി- യർക്കദീനാനുകമ്പയാൽ പൊട്ടിമുളച്ചതോ? ഏതോയാതിപരാശക്തിമെനഞ്ഞെടുത്തതോ?

നിർവ്വാണമെവിടെ? മോക്ഷമെവിടെ? സ്വർഗ്ഗനരഗങ്ങളെവിടെ ?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:05-09-2017 07:32:50 PM
Added by :profpa Varghese
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :