ജിഷ വധം ഓർത്ത്
ഒരനാഥപെടയായതാണെന്റെ ശാപം.
കഴുകന്മാർ ദംഷ്ട്രകൾ പുറത്താക്കി യട്ടഹസിക്കുന്നു.
വാതായുവിനെ വാദം താളർത്തിയിട്ട
ജീർണിച്ച യീകൂടിനെയത്
പ്രകമ്പനംകൊള്ളിക്കുന്നു.
കൂരിരുട്ടിന്റെ മറവിലും മിഴികൾ നീളുന്നു,
ആ തീക്ഷ്ണ ജ്വാലകൾ എന്നെ ദഹിപ്പിക്കുന്നു.
ഒരഗ്നിപർവത ലാവപോലെ-
എന്നന്തരംഗംതിളച്ചു മറിയുന്നു.
കൊടും കാട്ടിൽ കാട്ടാളന്മാർ;
പുൽമേട്ടിലോ ചെന്നായ്ക്കളും
പിന്നെയെന്തിനീ വഴിയോരങ്ങളിൽ
മന്ദമാരുതനും നറുമണം
പേറുന്ന മലരുകളും?
കൃഷ്ണാ നിൻ ചക്രമെവിടെ,
പാർഥന്റെ ഗാണ്ടീവമോ,
അയക്കൂ, കുലക്കൂ, ഭസ്മമാക്കൂ,
ഒന്നുമുണ്ടായില്ല-
യാരാച്ചാരടുക്കുന്നൂ,
ധരണി കറക്കം തുടരുന്നു.
നീലാകാശത്തിലതാ
മേഘപാളികളുരുണ്ടുകൂടുന്നു,
കൂരിരുളെങ്ങും പരക്കുന്നു.
നീണ്ട നഖങ്ങൾ നെഞ്ചിലാഴ്ത്തി
വരണ്ട ചോര മൊത്തികുടിക്കുന്നു.
Not connected : |