ജനനവും മരണവും
ആ ചെറുതോണിയിറക്കി
ചില്ലിക്കമ്പുപോലെത്തയാക്കറുമ്പൻ
തുഴഞ്ഞു നീങ്ങി
കാതങ്ങൾ താണ്ടി
വലയെറിഞ്ഞു.
എങ്ങുനിന്നോ കാറും കോളുമെത്തി
കരി മേഘങ്ങൾ കാളിമ പരത്തി
പേമാരിയിൽ കുതിർന്നു,
ദ്രവിച്ച വിരലുകൾ ദ്രുതം ചലിച്ച്.
കരയണീയാൻ, കുടിൽ പൂകാൻ
വാപൊളിച്ചു വന്ന
പെരുമ്പാമ്പിൻ തിരകൾ
അതൊക്കെ വിഴുങ്ങി
നെടുവീർപ്പിട്ടു.
ലോകമവസാനിച്ചു.
ഋതുക്കളും ഭൂമിയും
താരാപഥങ്ങളും
കൂരിരുട്ടിലലിഞ്ഞു.
കാറ്റടങ്ങി, കഥമാറി,
തടാക നീലിമ പരന്നു,
കൊച്ചോളങ്ങളിൽ തട്ടി,
വൈരക്കല്ലുകൾ തിളങ്ങി.
മുക്കുവ ക്കൂരയിലൊരു
നവജാതശിശുവിന്റെ
കരച്ചിൽ മുഴങ്ങി ,
പുതു ജീവൻ പിറന്നു.
Not connected : |