കേന്ദ്ര ഭരണക്കാർ	  - തത്ത്വചിന്തകവിതകള്‍

കേന്ദ്ര ഭരണക്കാർ  

വീറുകടംകൊണ്ട ജാഥകളിൽ: പലവർണ്ണക്കൊടികൾ നൃത്തമാടി, തെയ്യവും, കൂത്തും, കാവടിയാട്ടവും, മുദ്രാവാക്യഘോഷണങ്ങളും, തപ്പും കുഴലും ചെണ്ടമേളവും വാഗ്ദാന നിർജ്ജരിയും നാടിനെമദനലഹരിയിലാറാടിച്ചു.
വോട്ടുകൾ നേടി നാടിന്റെ കൊട്ടാരക്കെട്ടുകൾ കൈയ്യടക്കി.
വാഗ്ദാനങ്ങളെവിടെയൊളിപ്പിച്ച്? കൊടിക്കൂറകളെവിടെ? വിപ്ലവ ചിഹ്നങ്ങളോ?
പ്രജകൾക്ക് കാൽചങ്ങലയോ? ഇരുമ്പഴികൂടുകളോ? ക്ഷുദ്ര നിയതികളോ?

തെരുവിൻ പൈതങ്ങളും അഗതികളുമനാഥരുമിരട്ടിക്കുന്നു. കർഷകരാദ്മഹത്യക്കൊരുങ്ങുന്നു, ആദിവാസികൾ തലതല്ലിച്ചാകുന്നു.
സ്വാതന്ത്ര്യം നിരർത്ഥകമോ? സമത്വമൊരു മരീചികയോ?
കൂരിരുട്ടിലും കരിയൂതി കനലാക്കി, ജനം കരാള നിഴലുകളകറ്റുന്നു. കരളിൽ പന്തമെരിയുന്നു, മെഴുകുരുകും പോൽ, വെന്തുരുകിത്തീരുന്നയാദ്മാക്കൾ, കരിമ്പുക പടർത്തുന്നു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:06-09-2017 11:53:03 AM
Added by :profpa Varghese
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :