നീ പണയത്തിലാണ്
പിറന്നുവീണ വീടവരപഹരിച്ചു,
തുണ്ടു ഭൂമി ബന്ധക്കാർ സ്വന്തമാക്കി,
നിനക്കവർ ഭൃഷ്ട് കല്പിച്ചു.
വിശ്വസ്തരെല്ലാം നടന്നകന്നു
നിന്റെ കൂടാരമെന്നും വിജനം,
നിൻ നീതിയുടെ സഭയിൽ വന്യത,
നീതിദേവത ഖലയോ
അസുരന്മാരുടെ വിഷം പുരട്ടിയ
ശരങ്ങൾ നിന്നെ നിരായുധനാക്കി.
മരണത്തിന്റെ തുറിച്ചു നോട്ടത്തിൽ
നിന്റെ പ്രാണൻ പിടയുന്നില്ലെങ്കിലും.
നിന്റെ യസ്തിത്വം പണയത്തിലാണ്.
ദൈവകോലങ്ങളാടുന്നു,
ഇലത്താളങ്ങളുടെ കിലുക്കത്തിൽ
നിന്റെ വേരുകൾ തേടിയലയേണ്ട:
ആകാശവിതാനം പൊള്ളയാണ്,
അക്കൂരിരുട്ടിൽ തപ്പിത്തടയണ്ട.
ആകാശത്തിനും ഭൂമിക്കുമിടയിൽ,
നിന്റെയസ്തിത്വം പണയത്തിലാണ്
Not connected : |