| 
    
         
      
      ആശയങ്ങളെ കൊല്ലാന്‍ ആയുധങ്ങളില്ല        
എം.എം. കല്‍ബുര്‍ഗി
 നരേന്ദ്ര ധബോല്‍ക്കര്‍
 ഗോവിന്ദ് പന്‍സാരെ
 അവസാനമായി -അവസാനത്തേതല്ല-,
 ഗൗരീ ലങ്കേഷ്...
 പ്രപഞ്ചത്തിലെ ഏറ്റവും നീചരായ
 ഭീരുക്കളുടെ വെടിയുണ്ടകളാല്‍ വധിക്കപ്പെട്ടു..
 മുമ്പൊരു ഫഖീര്‍ യാത്രയായതും ഇതുപോലൊരുത്തന്റെ
 വെടിയുണ്ടയേറ്റു തുളവീണ നെഞ്ചുമായിട്ടായിരുന്നു!!!
 ആശയങ്ങളെ കൊല്ലാനാണ്
 ആളുകളെ കൊല്ലുന്നതെങ്കില്‍,
 ആരാണ് ഈ കശ്മലന്മാര്‍ക്ക് പറഞ്ഞു കൊടുക്കുക:
 ആശയങ്ങളെക്കൊല്ലാനുള്ള ആയുധം
 യുഗാന്തരങ്ങള്‍ പിന്നിട്ടിട്ടും ഇനിയും കണ്ടുപിടിച്ചിട്ടില്ലെന്ന്!
 
      
  Not connected :  |