വിധിയെന്നയൊന്നിനെ കണ്ടിട്ടില്ല
നാലുകാലോലപ്പുരയിൽ പിറന്നാലും, കാന്താരഹൃത്തിൽ ബാല്യം കഴിച്ചാലും രമ്യഹർമ്മത്തിലേറുന്ന പടവുകൾ വന്നണഞ്ഞീടില്ലെന്നാരുകണ്ടു!
അക്ഷരത്തിരുവട്ടമെത്താൻ കഴിയാതെ ദൈന്യക്കൂരിരുൾ വിഴുങ്ങിയെന്നാകിലും കച്ചമുറുക്കി ചുവടങ്ങ് വച്ചാലോ ശൈലസാനുക്കളങ്ങാർക്കും കീഴടക്കാം, പൊൻഗോപുരങ്ങളേവർക്കുമുയർത്തിടാം
അരുമ, ത്തലയിലൊന്നും വരച്ചില്ല വിധിയെന്നയൊന്നിനെ കണ്ടിട്ടില്ല, കാറ്റു൦ മാരിയു൦ പേമാരിയൊന്നും ശാശ്വതമല്ലൊരിക്കലുമെന്നോർക്കുക പാട്ടിണിക്കാരനായി പിറന്നകൊണ്ടു,
പട്ടടയോളം പാപ്പരാകേണ്ടതില്ല.
Not connected : |