വിശ്വസാടിമത്വം
വിശ്വാസക്കടലിന്റെയാഴങ്ങളിൽ പിറന്നാ- വോളങ്ങളിൽ തരംഗമായാറാടി അറിയതായക്കൂടാരത്തിൽ വാസമുറപ്പിച്ചു. തൊഴാരോടൊത്തു സ്തുതിനന്തുണിപ്പാട്ടുകൾ പാടി
കർപ്പൂരമുഴിഞ്ഞും താലം പിടിച്ചും പ്രാർത്ഥിച്ചു൦വൈത്തുകേട്ടും നിവേദ്യം നുണഞ്ഞും മസ്തിഷ്കം മതത്തിന്നടിയറവച്ചും ഇല്ലാത്ത മോക്ഷ പ്രാപ്തിക്കായി ജീവിതം നിത്യം ഹോമിച്ചുപോരുന്നു.
കൂടാരവിഗ്രഹം നിനക്ക് ദര്ശനമേകില്ല
പലജാതി ദൈവകൂടരങ്ങൾ കാണുന്നില്ലേ? സത്യപ്രഭഏതു കൂടാരത്തിലേതാണ്? നിൻചോരയിൽ നിർലീനമായ മതാന്ധത നിന്റെ മസ്തിഷ്ക്കാടിമത്വമല്ലേ?
അച്ഛനുമമ്മയും ഭ്രൂണ മുളപൊട്ടിയ നാൾമുതൽ നിന്നാത്മാവിന്നന്തരംഗത്തു കുത്തിവച്ച വെറും മാജിക്കായ ആരാധനാക്രമങ്ങളും അചാരാനുഷ്ട്നങ്ങളും മാറായാവരണമായി മസ്തിഷ്ക്കത്തെ അടിമയാക്കി നിത്യമായി. നിനക്കത്തിൽനിന്നു മോചനമുണ്ടോ? നിന്റെ കൂടാരത്തിലെ ചേഷ്ടകൾക്കർത്ഥമുണ്ടോ? നീയാ സഞ്ചയത്തിൽ ഒരറിയാക്കണമാ- യില്ലാമോക്ഷത്തെ പ്രണയിച്ച് ഒരു കീടമായിയെരിഞ്ഞടങ്ങണോ?
സത്യപ്രകാശ വഴികൾ തിരക്കാത്തതെന്തു? ചിന്തതൻ ആകാശവിതാനങ്ങൾ തുറന്നിടൂ നട്ടെല്ല് നിവർത്തി പരിഹാസശരങ്ങളെ പുറംതള്ളി സ്വതന്ത്രവിഹായസ്സിലേക്കു പറന്നുയരൂ. പൊട്ടകിണറ്റിലെ മാക്രികണക്കെ നീ മായാക്കൂടാരത്തിലൊതുങ്ങാതെ, സ്വതന്ത്ര ചിന്താസരണിയിലേറിയൊരു പറവയായിടൂ.
Not connected : |