നൊമ്പരക്കാഴ്ചകള്‍
ഇത് ആസ്വാദനമേകുന്ന
ആകാരക്കാഴ്ചകളോ
ആകാശക്കാഴ്ചകളോ അല്ല
ഇത് മനസ്സിനു കുളിരു പകരുന്ന
പ്രകൃതിദൃശ്യങ്ങളൊ
പ്രമദ വര്‍ണ്ണങ്ങളൊ അല്ല
അലിവിന്റെ അല്‍പ കണികപോലുമില്ലാത്ത
കഠിനഹൃദയരുടെ ക്രൂര ചെയ്തികളാല്‍
കൈകാലറ്റു ജീവന്‍ നശിച്ച,
എന്റെയും നിന്റെയും, പിഞ്ചുമക്കളുടെ
മൃതശരീരങ്ങളാണ്
എന്റെയും നിന്റെയും സഹോദരിമാരുടെ
നഗ്നമാക്കപ്പെട്ട കബന്ധങ്ങളാണ്
ജീവനോടെ കുഴിച്ചു മൂടപ്പെടുന്ന
സഹോദരന്മാരുടെ വിറങ്ങലിച്ച ശരീരങ്ങളാണ്!
അണിഞ്ഞ വസ്ത്രത്തിന് രക്തവര്‍ണ്ണമാണെങ്കിലും
അകമേ സ്‌നേഹത്തിന്റെ, കരുണയുടെ വെളുപ്പാണെന്ന്
നാം നിനച്ച ബൗദ്ധ സന്യാസിമാര്‍
അഗ്നിത്തറകളൊരുക്കി റോഹിങ്ക്യന്‍സിനെ
അടുക്കിവെച്ച് കത്തിച്ചു കളിക്കുകയാണ്, അങ്ങ് മ്യാന്‍മറില്‍!
ആ ദൃശ്യങ്ങള്‍ കണ്ട് അവര്‍ ആസ്വദിച്ച് മദിക്കുകയാണ്;
മൃഗീയം!!
അല്ല, ഇത് മൃഗീയമല്ല;
വിശപ്പില്ലാത്ത മൃഗം ഇരയെ വേട്ടയാടിക്കൊല്ലാറില്ല;
വിശപ്പകന്ന മൃഗം ഇരയെപ്പിന്നെ വികൃതമാക്കാറുമില്ല!
പിടിയിലായ ഇരയുടെ മരണവെപ്രാളങ്ങള്‍ കണ്ടാസ്വദിക്കാന്‍
മറ്റു മൃഗങ്ങള്‍ ഒരുമിച്ചു കൂടാറുമില്ല!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|