യാത്രികന്‍
യാത്രാവഴിയില്‍ തടസ്സം നില്‍ക്കുന്ന
മുള്ളുകളെ പഴിക്കാറില്ല, ഞാന്‍;
മുള്ളുകള്‍ വിതറിയവരേയും,
അവ മാറ്റിയിട്ട് യാത്ര തുടരും
പിറകെ വരുന്നവര്‍ക്കു കൂടി യാത്ര സുഗമമാകാന്‍!
യാത്രാമധ്യേ കുരച്ചു നില്‍ക്കുന്ന
ശുനകന്മാരെ ഞാന്‍ കല്ലെടുത്തെറിയാറില്ല
ലക്ഷ്യത്തിലേക്കെത്താന്‍ ഞാന്‍ വഴിമാറി നടക്കും!
മലമ്പാതകളിലെ ഉയര്‍ന്ന കുന്നുകള്‍
ലക്ഷ്യവഴിയില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടേയില്ല;
അല്പം വിശ്രമിച്ച്, കുന്നുകള്‍ താണ്ടി
യാത്ര തുടരും.
ഏതു കൊടും രാത്രിയിലും
മനസ്സില്‍ പകലുള്ളതിനാല്‍ ഞാന്‍ യാത്രയില്‍ തന്നെയാണ്!
മുന്നില്‍ ലക്ഷ്യമുള്ളവന്നു മാത്രമാണ്
യാത്രകള്‍ ഹരമായിത്തീരുന്നതും
ക്ലേശങ്ങള്‍ പുഷ്പങ്ങളായി മാറുന്നതും
Not connected : |