നെടുവീർപ്പിൽ  - തത്ത്വചിന്തകവിതകള്‍

നെടുവീർപ്പിൽ  

ഓണം കഴിഞ്ഞു രേവതിനാളിൽ
പൊളിഞ്ഞ കുടുംബ വീടെത്തിയപ്പോൾ
പെരുമഴയിൽ പച്ചവിരിച്ച
മുറ്റത്തെ അസ്ഥി ത്ത റകളിലും
കുഴിമാടങ്ങളിലും ഇവിടെ
ജീവിച്ചു മരിച്ചവരെല്ലാം
സ്വൈര്യതയിൽ, ശാന്തമായ്
ഉറങ്ങികിടക്കുന്നതുപോലെ.
ഓണാഘോഷങ്ങളെന്ന പേരിൽ
സൃഷ്‌ടിച്ച ബാലപാഠങ്ങൾ ഓര്മയി_
ലെത്തി ഉള്ളിൽ വേദനയോടെ
ആളൊഴിഞ്ഞ വീട്ടിലെ ഏകാന്തതയിൽ
അവിടവിടെയല്പം പഴയ ചിന്തയിൽ
ഒരുഉഷ്ണമേഖല സൃഷ്ടിച്ചു ഭൂത-
കാലത്തിൽ സഞ്ചരിച്ചു നിശബ്ദമായ്
നഷ്ട സ്മരണകളിൽ പടിയിറങ്ങി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-09-2017 06:02:10 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :