ആശയിൽ
ഒന്നും പറയാതെ മൗനം കൊണ്ട് വാചാലമായി
നാളേറെ കഴിഞ്ഞിട്ടും പറയാത്ത പ്രണയമായി
നീയും ഞാനും അന്നൊരു നാൾ പറയേണ്ടി വന്നു.
മുദ്രകൾ മാത്രമായി കഴിഞ്ഞ നമ്മൾ ഏറെ നാൾ
കഴിഞ്ഞ റിഞ്ഞു നിശബ്ദതയുടെ ക്രൂര നിമിഷങ്ങൾ.
ഇന്ന് ആൽമാവില്ലാതെ മറ്റുള്ളവരിൽ കുടി കൊള്ളുന്നു
ചിരിക്കാനും ആദരിക്കാനും കണ്ടു മുട്ടിയ നമ്മൾ
ഭയത്തെ തഴുകി വീട്ടിലും നാട്ടിലും വിലപിച്ചു നടന്നു
ഇനിയൊരു ജന്മമുണ്ടെങ്കിൽ
അടുത്തടുത്താണ് ജനിച്ചതെങ്കിൽ
വീണ്ടും കണ്ടുമുട്ടാം , പരസ്പരം
അറിയിക്കാം, പ്രേമിക്കാം നെടുനാൾ
ആല്മബന്ധങ്ങളുറപ്പിക്കാം.
Not connected : |