പ്രണയ ദീപം  - തത്ത്വചിന്തകവിതകള്‍

പ്രണയ ദീപം  

ഇരു ഹൃദയങ്ങളൊരുമിക്കാൻ
ചിരിക്കണം,കരയണം
അനുരാഗത്തിലൊഴുകിപ്പോകാതെ
കരയിലെ മാളികകളിൽ
വിളക്കുകൾ തിളങ്ങണം
എന്നുമാ വെളിച്ചത്തു
മുഖങ്ങളൊരുമിക്കണം
മനസ്സുകളൊരുമിക്കണം
നാളേറെ എണ്ണയൊഴിച്ചു വിളിച്ചു-
പറയണം വിളക്ക്‌ അണയിക്കാതെ
കേടാവിളക്കായ് നില നിൽക്കണം
ഊതി ക്കെടുത്താനാരും വരാതെ
എവിടെയോ ഒളിക്കണം
ഇഷ്ടപ്പെടാത്ത മുഖങ്ങളാണേറെയും
വീടുകളിലും ചുറ്റുവട്ടത്തും
ആരെങ്കിലും തുണയായ്‌ വരണം
പ്രണയ വിളക്കുകൾ അണയാതെ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-09-2017 07:01:31 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :