പ്രണയ ദീപം
ഇരു ഹൃദയങ്ങളൊരുമിക്കാൻ
ചിരിക്കണം,കരയണം
അനുരാഗത്തിലൊഴുകിപ്പോകാതെ
കരയിലെ മാളികകളിൽ
വിളക്കുകൾ തിളങ്ങണം
എന്നുമാ വെളിച്ചത്തു
മുഖങ്ങളൊരുമിക്കണം
മനസ്സുകളൊരുമിക്കണം
നാളേറെ എണ്ണയൊഴിച്ചു വിളിച്ചു-
പറയണം വിളക്ക് അണയിക്കാതെ
കേടാവിളക്കായ് നില നിൽക്കണം
ഊതി ക്കെടുത്താനാരും വരാതെ
എവിടെയോ ഒളിക്കണം
ഇഷ്ടപ്പെടാത്ത മുഖങ്ങളാണേറെയും
വീടുകളിലും ചുറ്റുവട്ടത്തും
ആരെങ്കിലും തുണയായ് വരണം
പ്രണയ വിളക്കുകൾ അണയാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|