യാചക പര്യവേഷം   - തത്ത്വചിന്തകവിതകള്‍

യാചക പര്യവേഷം  

യാചക പര്യവേഷം

അമ്മതൻ ഉദരത്തിൽ ഉരുവാകും നേരം
അറിഞ്ഞില്ല മന്നൻ ഭൂമിതൻ ഗോളത്തിൽ
പുഴുക്കൾക്ക് സമമെന്നു
കുഞ്ഞായി പിച്ചവച്ച കാലം
പറവകളെ ആട്ടിയോടിക്കുമ്പോൾ
അറിഞ്ഞില്ല നരനപ്പോൾ നാളെ
മനുഷ്യർതൻ കരങ്ങൾ
തൻ നേരെ തിരിയുമെന്നു
വിശപ്പിൻ വിളി കരച്ചിലായി മാറിയപ്പോൾ
അമ്മതൻ മാറിൽ ചാഞ്ഞു ഉറങ്ങിയപ്പോൾ
അറിഞ്ഞില്ല നാളെ തൻ രാവിൽ
അന്യർതൻ ഭിക്ഷാപാത്രത്തിൽ പങ്കുകാരവുമെന്നു
ഒരു നേരത്തെ വിശപ്പടക്കാൻ
പല കോമാളിവേഷവും ആടിയപ്പോൾ
അറിഞ്ഞില്ല ഭൂമിതൻ കപടത
ചിന്തകൾ മൂടി ബോധമണ്ഡലം
വളർന്നപ്പോൾ അറിഞ്ഞു
ഞാൻ ഒരു യാചകനെന്നു
ഹ്ര്യദയം നുറുങ്ങി തേങ്ങിയ രാവിൽ
മാതാപിതാക്കൾതൻ വേർപാടറിയുന്നു
ഇന്നീ ഭൂമിതൻ വിരിമാറിൽ
തലചായ്ക്കാൻ ഒരിടംതേടി
അലഞ്ഞു തിരിയുന്നു ഞാൻ
ഒരു നേരമെൻ പൈ അടക്കാൻ
അന്യർതൻ ശിക്ഷണമേറ്റിടുന്നു
ജീവിത ഭാണ്ഡവും പേറി ഞാൻ
അലയുമ്പോൾ അറിയുന്നു
മാലോകർതൻ കാപട്യം
ഓരോ പടവും കയറുമ്പോൾ
ഞാൻ അറിയുന്നു എൻ ജന്മം പാഴ്‌ജന്മമെന്നു
നിരാശത്താണ് കയത്തിൽ മുങ്ങിത്തപ്പുമ്പോൾ
അറിയുന്നു ഞാൻ മന്നൻ തൻ പുച്ഛം
എങ്കിലും ദൈവം തന്ന ജീവിതം
അവസാന ശ്വാസംവരെ
മാലോകർതൻവിഴുപ്പലക്കി
ഭൂമിതൻ ഒരുകോണിൽ ആർക്കും വേണ്ടാത്തവരായി തീരുമീ ജന്മം
up
0
dowm

രചിച്ചത്:bindhu raju
തീയതി:14-09-2017 11:41:02 AM
Added by :raju francis
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :