പ്രണയം പുണരുമ്പോൾ  - പ്രണയകവിതകള്‍

പ്രണയം പുണരുമ്പോൾ  

ആർദ്രമാം നിൻ വിരൽ തുമ്പിനാൽ മെല്ലെയെൻ
തരളമീ മേനിയിൽ തൊട്ടുവെങ്കിൽ...
ഈ നേർത്ത രാവിതിൽ വിരിയാൻ ഒരുങ്ങുന്ന
പൂക്കൾ തൻ നാണമായ് മാറിയേനേ..

രാവിനെ പുണരുന്ന ചന്ദ്രിക എന്ന പോൽ
നിൻ കരസ്പർശം ഞാനേറ്റുവെങ്കിൽ..
പൂവിനെ പുണരുന്ന പൂങ്കാറ്റു പോലെ
നിൻ മേനിയാം ശയ്യയിൽ മാറിയേനേ..

ചിരിയിൽ തുളുമ്പുന്ന നാണമെൻ
കണ്കളെ അറിയാതെ എത്തി പുണർന്നുവെങ്കിൽ
പാതിരാവറിയാതെ ആർദ്രമെൻ കണ്കളെ
ചുംബിച്ചുണർന്നു നീ പാടിയെങ്കിൽ...

പുണരാതെ എന്നെ നീ പുണരുന്ന വേളയിൽ
ഒരു മോഹമെന്നിലായ് നാമ്പ് നാട്ടു..
ഇനി വരും കാലമെൻ ഓർമ്മതൻ ചെപ്പിലെ
ചിപ്പിയായ് ഈ രാവ് മാറിയെങ്കിൽ...


up
0
dowm

രചിച്ചത്:സോന ശരത്
തീയതി:14-09-2017 02:51:55 PM
Added by :sona Sarath
വീക്ഷണം:1381
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :