ചെന്നായ്ക്കൾ - തത്ത്വചിന്തകവിതകള്‍

ചെന്നായ്ക്കൾ 

ചോര കുടിച്ചു തഴച്ചു വളരുന്ന ചെന്നായ്ക്കൾ ആരാണ്?
ശരീരസൗഭഗം വിശുദ്ധ ഖാദറിൽ പൊതിയുന്നവരാരാണ്?

തന്ദൂരിയും, വീര്യമുള്ള പാനീയവും നുകർന്ന് വെഞ്ചാമരക്കാറ്റിന്റെ യാലസ്യത്തിൽ പെൺകൊടികളുടെ താലപ്പൊലി സ്വീകരിച്ച് മേഘങ്ങൾ പ്രധിധ്വനിപ്പിക്കുന്ന ജനങ്ങളുടെ കരിഞ്ഞ മോഹങ്ങളുടെ നിലവിളി, കേൾക്കാതിരിക്കാൻ ശബ്ദ൦ കടക്കാത്ത ശീതീകരിച്ച മണിമേടകളിൽ സ്വസ്ഥമായുറങ്ങുന്നോരാരാണ്?

കോമ്പല്ലുകളൊളിപ്പിച്ചു പൽച്ചിരിയുമായി ജനമധ്യത്തിലേക്കിറങ്ങുന്നവർ. മതാനുയായികളെ വിവിധ മകുടികളൂതി തമ്മിലടിപ്പിച്ചു കൊള്ളയടിക്കുന്നവർ.

നട്ടെല്ല് നിവർത്തി, പീഡിതർ പടയണി തീർത്തു പടകാഹളവും തീപ്പന്തങ്ങളുമായി കൂട്ടക്കൊരുതിക്കൊരുങ്ങുന്നു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:17-09-2017 08:07:54 PM
Added by :profpa Varghese
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :