ചോരക്കുഞ്ഞിന്റെ കഴുകവേട്ട  - തത്ത്വചിന്തകവിതകള്‍

ചോരക്കുഞ്ഞിന്റെ കഴുകവേട്ട  

ആദിവാസിക്കുടിൽ വറുതി: ധാന്യമില്ല, കായ്കനികളില്ല. പതിനാറ്കാരി കാട്ടിൽ ബലാത്സംഗംചെയ്യപ്പെട്ടു. കൂരിരുട്ടിൽകുഞ്ഞുപിറന്നുവീണു. പട്ടിണിയാക്കുഞ്ഞിനെയവശനാക്കി: ശുഷ്കിച്ച മുലയിൽ പാലില്ല, മരണംപല്ലിളിക്കുന്നു, അത് ജീവൻ വെടിഞ്ഞെങ്കിലെന്നാശിച്ചവർ മാടത്തിൽകിടത്തി തേൻക്കൂടു നോക്കാനിറങ്ങിയപ്പോൾ കുട്ടിയെമുൻപേ നോട്ടമിട്ടിരുന്ന വിശന്നെരിയുന്ന കഴുകൻ വേട്ടക്കായ്ച്ചുണ്ട്കൂർപ്പിച്ചു നഖങ്ങൾ വിടർത്തി, പറന്നിരുന്ന്, ചുറ്റും നോക്കി അടുത്തേക്ക് നീങ്ങി: വാവിട്ടുകരയുന്ന കുഞ്ഞിന്റെ വയറ്റിലാഴത്തിൽ കൊത്തിയൊരു തുണ്ടെടുത്ത് ആസ്വദിച്ചകത്താക്കി. ചോരപൊതിഞ്ഞ ചുണ്ടുകൾ വീണ്ടും വീണ്ടും ആഴത്തിൽ കൊത്തിവലിച്ചു അതിന്റെ ജീവൻ പറന്നകന്നു, കരച്ചിൽനിന്നതോടെല്ലാം ശാന്തമായി. ആ പിണ്ഡസത്തെ കുന്നിൻ ചെരുവിലേക്ക്ക്കിട്ടു പോന്നാ തേങ്ങുന്നയമ്മ.


up
0
dowm

രചിച്ചത്:പ്രൊഫ്.പി.എ.വര്ഗീസ്
തീയതി:18-09-2017 12:13:27 PM
Added by :profpa Varghese
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me