ചില്ലകള്‍  - തത്ത്വചിന്തകവിതകള്‍

ചില്ലകള്‍  


ജീവിതത്തിന്‍ മുക്കാലും
നിദ്രക്കായി നല്‍കി ഞാന്‍
ശേഷിക്കുന്ന കാല്‍ഭാഗം
കൊണ്ടാണെന്റെ ജീവിതം!
*************

ഹൃദയത്തില്‍ വെളിച്ചമുണ്ടെങ്കില്‍
ഏതിരുട്ടിലും നടന്നിടാം!
*************

സ്‌നേഹിക്കയെന്നു ചൊല്ലാനെളുപ്പം
സ്‌നേഹിച്ചിടുന്നവര്‍ ഹാ, ചുരുക്കം!
*************

രക്തമൊഴുക്കുവാനന്തിയോളം
രക്തം വിയര്‍പ്പാക്കിടുന്നു മര്‍ത്ത്യന്‍!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:18-09-2017 01:50:19 PM
Added by :Kabeer M. Parali
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :