ചെവി കൊടുക്കാൻ .... - തത്ത്വചിന്തകവിതകള്‍

ചെവി കൊടുക്കാൻ .... 

അച്ഛൻ പറഞ്ഞത് ശരിയെന്നു തോന്നും
'അമ്മ പറഞ്ഞത് ശരിയെന്നു തോന്നും
ബാല്യവും കൗമാരവും പടപൊരുതി
യുവത്വത്തിന് തോന്നുന്ന പരാക്രമം.
കാലം കഴിയുമ്പോൾ ജയിക്കാൻ വയ്യാതെ
യാചിച്ചു നില്കും പണ്ടത്തെ ഉപദേശങ്ങൾ.
ഒരുനാൾ തോന്നും 'അമ്മ പറഞ്ഞത് സത്യമാണ്
ഒരുനാൾ തോന്നും അച്ഛൻ പറഞ്ഞത് സത്യമാണ്
ഇനിയും സമയമേറെയുണ്ട് വിവേകത്തിനായ്
അനുഭവമുള്ളവർക്കിത്തിരി ചെവി കൊടുക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-09-2017 08:19:15 PM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :