മറവിരോഗം
പഴമയെ ഓർത്തും
പുതുമയെ മറന്നും
ഒളിച്ചുവച്ചും
കള്ളംപറഞ്ഞും
അറിയാതെ ചതിച്ചും
കളിപ്പിച്ചും കലഹിച്ചും
സമനിലതെറ്റിയും
സ്വയമൊരു ബാധയായും
കുടുംബവും സമൂഹവും
ഒരുമിച്ചനുഭവിച്ചു തീരും
അവസാനകാലത്തിൽ
ഓര്മയില്ലാതെ
സഹാനുഭൂതിയില്ലാതെ
നന്ദി പ്രകടിപ്പിക്കാൻ പോലും
കഴിയാത്ത മേധാക്ഷയം
വാർദ്ധക്യത്തിന്റെ പരാജയം.
Not connected : |