അടിച്ചമര്‍ത്തലുകള്‍  - മലയാളകവിതകള്‍

അടിച്ചമര്‍ത്തലുകള്‍  

അടിച്ചമര്‍ത്തലുകള്‍
*******************

വിളറി വെളുത്ത പത്രത്തിലേയ്ക്കല്ല ,
വെളുപ്പിന്‍മേല്‍ കറുപ്പാകുമ്പോള്‍
അറയ്ക്കാത്ത വാക്കുകള്‍ക്ക് മേലാണ്
ചോര ചീന്തിത്തെറിച്ചത് ...!!

നിണം പുരളാനട്ടഹസിക്കുന്ന
ശുപ്പാണ്ടികളുടെ നാവരിയണം .
പോരാടുന്ന തൊണ്ടക്കുഴിയെയാണവര്‍
പൊട്ടിത്തെറിപ്പിക്കുന്നത്..
ചരിത്രത്തിനെന്നും ചോരയുടെ മണമാണ്.

ഉയര്‍പ്പിലാണ് നീ ഗൗരി
ആരോ പറഞ്ഞുവേരറ്റുപോയ
മൂന്നാം നാള്‍ ഉയര്‍പ്പല്ല ,
അക്ഷരഹൃദയങ്ങളില്‍, വർഷാന്തരങ്ങളില്‍
വഴികാട്ടി ,നക്ഷത്രമാവാന്‍ , ചോരയുടെയുപ്പില്‍,
രാജ്യസ്നേഹത്തിന്റെ നേരില്‍
കരുത്തേകാന്‍ നീയുണ്ടാകണം....
.
നിന്‍റെരക്തത്തുള്ളികള്‍ അടിച്ചമര്‍ത്തലല്ല
ഉയർപ്പാണ് പ്രകാശമേ!!!!

പ്രിയ ഉദയന്‍


up
1
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:22-09-2017 12:29:03 PM
Added by :Priya Udayan
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :