ഓണം ഒരോര്‍മ്മ  - മലയാളകവിതകള്‍

ഓണം ഒരോര്‍മ്മ  

ഓണം ഓരോര്‍മ്മ
---------------------
ഓര്‍മ്മയുണ്ടോണത്തെ കണ്ടുമറന്നനാള്‍
മതമില്ലാ, മതിയാല്‍ത്തിമര്‍ക്കുമാവോണത്തെ.
വല്ലംനിറയെ, പൂക്കളുമായെത്തും
അല്ലലില്ലാത്തൊരു പുഞ്ചിരിബാല്യത്തെ .

വേലിനിറയെ വസന്തവും, കാര്കോളും
ചിങ്ങത്തിനെന്നും ഋതുഭംഗി കൂട്ടിയും
മുറ്റത്തിനൈശ്വര്യം ചാതുര്യം കൂട്ടിയാ-
പൂക്കളത്തോടൊപ്പമുണ്ടെന്‍റെ,യമ്മയും.

മാവേലിവന്നാലെതിരേല്‍ക്കുവാനായി
പൂവിളിയായൊരു കൂട്ടം കിടാങ്ങളും
ഉപ്പേരിവട്ടം, പഴംനുറുക്കും, പിന്നെ
സദ്യവട്ടത്തിന്‍ സുഗന്ധം പേറിയകാറ്റും.

നന്തുണി വാദ്യവും പുള്ളുവന്‍ പാട്ടുമായ്
ഓണനിലാവും പരക്കെയൊഴുകുന്നു .

ഒരു നല്ലയോണത്തിന്‍ കാഴ്ചകണ്ടീടുവാന്‍
ധൃതിയിലേറി വിമാനത്തില്‍ ഞങ്ങളും
കണ്ടില്ലയോണപ്പൂക്കളും , തുമ്പയും
കണ്ടവയൊക്കെ തമിഴന്‍റെസമ്പാദ്യം.

ഉമ്മറത്തുണ്ട് കൊടുംകയ്യും കുത്തിയമ്മ
""കാറ്ററിംഗ്." കാര്‍വരും സദ്യയുമായ്‌ മോനെ"
പെങ്ങളിരിക്കുന്നു "ടിവി"തന്‍ മുന്‍പിലും,
അക്ഷമയോടെ ചാനലോണം കാണ്മാന്‍ .

കമ്പോമാകെ നിറഞ്ഞു കുമിയുന്നു
ഓണവിഭവങ്ങള്‍ ,കുടവയര്‍ മാവേലി,
"റെഡിമേഡോ"ണത്തെവിലപേശി വാങ്ങുന്നു
വില്പനച്ചെരക്കാണിന്നത്തെയോണം.

മലയാളം മലയാളി മലനാടും മാറിപ്പോയ്

നേരമില്ലാര്‍ക്കുമിന്നോണമൊരുക്കുവാൻ

ഓണം മരിച്ചില്ല, കൊന്നു നാം ഒക്കെയും
അറിയാതെപോലും വരല്ലേ നീ മാവേലി.

--------------------പ്രിയ ഉദയന്‍


up
0
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:22-09-2017 12:33:28 PM
Added by :Priya Udayan
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :