നിത്യകാമുകി - പ്രണയകവിതകള്‍

നിത്യകാമുകി 

പ്രിയേ, നിന്നെത്തേടിയുള്ള എന്റെ കാത്തിരിപ്പിനും ദുർഘടയാത്രകൾക്കും യുഗങ്ങളുടെ ദൈർഘ്യമുണ്ട്. നീയാകാശ നീലിമയിലോ? താരാപഥങ്ങളിലോ? പൊൻസരിത്തിലേറി കൂടെക്കൂട്ടാമെൻ കൂടാരത്തിലേക്ക്.
2 നീയേതോ കാഞ്ചനക്കൂട്ടിലോ? ആരു രക്ഷാകവചമൊരുക്കുന്നു? സർവ സന്നാഹങ്ങളുമായെത്തി നിന്നെമോചിപ്പിച്ചെന്റെ താഴിക ക്കുടത്തിൽ പാർപ്പിക്കാം. അതോ നീയനന്ത വിഹായസ്സിൽ അരൂപിയായി വിരാജിക്കുന്നോ?
3
ഋതുക്കളെത്ര കടന്നാലും അഗാഥസാഗരങ്ങളെത്ര തുഴയേണ്ടിവന്നാലും പ്രിയേ, നിന്റെ വരവിനായ് കണ്ണിമവെട്ടാതെ, കാത്കൂർപ്പിച്ച് ഞാൻ കത്തിരിക്കുന്നു. കൂരിരുൾ പരക്കുമ്പോൾ നിൻപൂനിലാവണിയാൻ നിന്നപദാനങ്ങൾ ശുഭ്രദീപം കൊളുത്തിയാലപിക്കുന്നു ഞാൻ.
4
എൻ ഹൃദയാർത്ഥന കേൾക്കൂ, നിനക്കായെന്റെ സർവസ്വവും അർപ്പിച്ചിരിക്കുന്നു. എന്റെ തോരാ കണ്ണീർ ധരണിയെ പ്രളയത്തിലാഴ്ത്തും നിന്നാഗമന ച്ചിറകടിക്കായ് എന്നാദ്മാവെന്നും കാത്തിരിക്കുന്നു.
5
നിൻ നൃത്തചുവടുകളുടെ മാറ്റൊലി എങ്ങും പ്രതിധ്വനിക്കുന്നുണ്ട് നിൻ മുഖകാന്തി പ്രതിഫലിക്കുന്നു തെളിനീർത്തടാകങ്ങളിൽ. എന്നശ്രുകണങ്ങൾ ഹൃദയ അറകൾ നിറക്കുന്നു; തീവ്രവേദനയായിപ്പ ടരുന്നു.
എന്നാത്മാവിൽ സഖീ നിനക്ക് ചന്ദനച്ചോലയും പാരിജാതപ്പരിമളവും ആരുo തൊടാത്ത പട്ടുമെത്തയും ഒരുക്കിവ ച്ചി രിക്കുന്നു. വെന്തുനീറുമെത്മാവിൽ നിന്റെ ഹിമതുള്ളികളിലിറ്റിടൂ. തപിക്കുമെൻസത്തയെ നിൻ ചിറകിലൊളിപ്പിക്കൂ.
6
ഞാൻ തേടുന്നു നിന്നെമാത്രം. പ്രിയേ നീ വന്നണയില്ലേ? എൻപ്രാണൻ പിടഞ്ഞു വേർപെടും മുന്നേ? യുഗയുഗാന്തരങ്ങളിലെയെൻ ഏകാഗ്രമാമലച്ചിൽ നിന്നെയണയിക്കുമീകൂടാരത്തിൽ. നീയെൻ ചാരെത്തന്നെയുണ്ട്: ഏതോവോരലൗകിക സുഗന്ധവും വെണ്മയും എന്നിലലിയുന്നതു ഞാനറിയുന്നു.
7
അമ്മയെ ചുറ്റും കുഞ്ഞുപോൽ സ്വപ്നത്തിൽ ഞാൻ നിന്റെ നിഴലിനെ ചുറ്റുന്നു. ഉണരുമ്പോളെന്നെ ഖിന്നനും വൃണിതനുമാക്കി അവയെല്ലാമദൃശ്യമാകുന്നു.
നീയെന്റെ ജീവനും പ്രാണനും- നിത്യകാമുകീ, നീയെന്റെയെല്ലാമെല്ലാമാണ്. എന്റെ കോപ്പകളിൽ വീഞ്ഞ് നിറക്കൂ. എന്നെപ്പുണരൂ ദേവതേ, എത്മാവിലലിഞ്ഞിടൂ ആത്മസഖീ നീയിനിയെൻ സിരകളിലോടും രക്തമാകൂ,


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:22-09-2017 06:03:34 PM
Added by :profpa Varghese
വീക്ഷണം:649
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :