കീഴാളർക്കെന്നും കാരാഗൃഹങ്ങൾ.
ഈ ലോക വ്യാപാര രീതികളിൽ, സ്വാർത്ഥത മാത്രമേ സത്യമുള്ളൂ, നീതിധർമ്മകളൊന്നുമില്ല, കള്ളവുംചതിയു൦കൊലയുംതന്നെ. ശക്തരശക്തരെത്താഴ്ത്തീടുന്നു, ചൂഷണം ചെയ്തു വിരാജിക്കുന്നു. കാപട്യബുദ്ധിയിലഗ്രഗണ്യോ- രജ്ഞരെയങ്ങുമെതിച്ചിടുന്നു.
നന്മകളെങ്ങുമില്ലൊട്ടുതാനും.
നീതിപീഠങ്ങളെല്ലാം തന്നെ വെള്ളപൂശിയകാപട്യമാണോ? തുട്ടും സ്വാധീനവുമുള്ളവർക്കേ, കേസ് ജയിച്ചിടാനൊക്കൂ നൂനം. കീഴാളർക്കെന്നും കാരാഗൃഹങ്ങൾ.
രാവിന്റെ നീല നിഴലുകളിൽ, കാറുന്ന സത്യങ്ങൾ തേടിപ്പോയി, വായുപ്രവാഹച്ചി റകുകളിൽ, ചേരികളെല്ലാം കേറിറങ്ങീ, മേലാളസ്വപനങ്ങൾക്കായെന്നുമേ, കീഴാളജീവൻ കടഞ്ഞെടുത്തു. രോഗങ്ങളിലിഴഞ്ഞിഴഞ്ഞു, പേമാരിയിലങ്ങാശ്വാസംനിൽക്കും, . വേദനയാറ്റിക്കുടിൽ ത്തറയിൽ നെഞ്ചു പൊള്ളിക്കരഞ്ഞിടുന്നു. കണ്ണുകലക്കും കാഴ്ചകണ്ട്, ചക്രവ്യൂഹക്കുരുതി കണ്ടു ജീർണ്ണം പിടിച്ച ഗ്രാമങ്ങളിൽ, നീതിമൃഗത്തിന്റെ ക്രൗര്യം കണ്ടു, കാലം ചവിട്ടിയരച്ചിടുന്ന, ശൂലമുനയിൽ കഴിയുന്നൊരാ ചോരനുരയും കുടിലുകളിൽ. സാക്ഷിയാകു൦ ഞാനെരിഞ്ഞീടട്ടെ.
Not connected : |