യുദ്ധമില്ലാതെ
ചെറിയ യുദ്ധങ്ങൾ അതിർത്തി കൾ
അടരാടുമ്പോൾ കിതക്കുന്നതു -
പോരാളികളെ കാത്തിരിക്കുന്ന
കുടുംബങ്ങളെന്നാരുമോർക്കില്ല.
യുദ്ധത്തോട് വിട പറയുമ്പോഴും
അണുവായുധങ്ങൾ മിനുക്കുന്ന
മനുഷ്യ ഹസ്തങ്ങളറിയാതെ
നെടുനാൾ സൃഷ്ടിക്കും കെടുതികൾ.
ആയുധങ്ങൾപുരകളിലാക്കി
സ്നേഹത്തിനു വിലപറയുമ്പോൾ
ആയുധപ്പുരക്കു തീപിടിച്ചാൽ
സായുധ-നിരായുധ ലക്ഷങ്ങൾ
അടിതെറ്റി വീഴും വിഷങ്ങളിൽ
എന്നെന്നേക്കുമായ് നിശബ്ദമാകും
നിമിഷങ്ങളെടുക്കില്ല,സത്യാ-
വാചകം ചൊല്ലുന്നവർക്കു പോലും
പ്രഖ്യാപനങ്ങളൊന്നുമില്ലാതെ
പഞ്ചേന്ദ്രിയങ്ങളടഞ്ഞു പോകാൻ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|