നൈരാശ്യം - തത്ത്വചിന്തകവിതകള്‍

നൈരാശ്യം 

പാതയിൽ കൂർത്തകല്ലുകൾ തുളച്ചു കയറുന്നു. മിന്നൽപ്പിണരും മേഘങ്ങളും തീപന്തങ്ങളെറിയുന്നു. അശനിപാതങ്ങൾ പെയ്തിറങ്ങുമീ കൂരിരുൾപ്പാതക്കറുതിയില്ലയോ?

ഒരുകൽവിളക്കിന്റെ കത്തുന്ന തിരിയോ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമോ, പഥികന്റെ കാലൊച്ചയോ, ഒരിളം കാറ്റിൻ മൂളലോ, വിരിയുന്ന പൂവിന്റെ ഗന്ധമോ, ഇല്ലയൊന്നുമില്ലയീ വൈതരണിയിൽ.

എന്തിനീ പിണ്ഡത്തിനു ജന്മമേകി? കാതങ്ങൾ ഓടിത്തളർന്നിട്ടും, കാണാക്കയങ്ങൾ താണ്ടിയിട്ടും, ഒരു മരത്തണൽക്കുളിർമയോ? രാഗമാലികയോ ഉണർത്തുപാട്ടൊ, വാദ്യഘോഷമോ വന്നണഞ്ഞില്ലിതേവരെ, .


up
0
dowm

രചിച്ചത്:prof
തീയതി:16-10-2017 09:41:46 AM
Added by :profpa Varghese
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :