അക്ഷരം
അക്ഷരം-ജ്ഞാനദായകം
***********
അക്ഷരമാവാന്‍ കൊതിച്ചുഞാനെപ്പോഴോ
വാക്കായി പിറവിയെടുക്കുവാനാകാതെ,
വാഗ്ദേവതാകടാക്ഷമേല്‍ക്കാന്‍ സഹസ്രാബ്ദം
ഇരുട്ടില്‍ തപംചെയ്തുകാത്തിരുന്നു .
മൗനമൊരു മഹാഓങ്കാര ശബ്ദമായ് ,
കര്‍ണ്ണപുടങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചു
പ്രപഞ്ചത്തിരുനാഭിയിലൊരു സൂക്ഷ്മ
ഋജുരേഖയിലലയുകയായിരുന്നപ്പോഴും
എവിടെയാണൊരു പിറവി!!, കനവിലൊരു
ചിറകുമായുയര്‍ന്നു , ജീവജ്ജ്വാലകള്‍ തേടി,
പതിച്ചിടുന്ന കാതിലും നാവിലും ജ്ഞാനമായ്
അഗ്നിജ്വാല തീര്‍ത്തക്ഷരമെന്നും തീര്‍ത്ഥമായിടും.
കാലത്തിന്‍ തേരിലേറിയതൊരു സംഗീതമായ്
വേദമായ്, വേദാന്ത, സാഹിത്യേതിഹാസമായ്
അഗ്നിപൂക്കുന്നവാക്കു കൊരുക്കുവാന്‍
അസ്ഥി ജ്വലിപ്പിച്ചു കാത്തിരിന്നീടുന്നു ഞാന്‍
.
ക്ഷരങ്ങളാവാത്തയക്ഷരങ്ങളായിപ്പിറന്നു ഞാന്‍
സുവര്‍ണ്ണ തേരില്‍, കാലഭിത്തിയില്‍ കുറിക്കുവാന്‍,
വാക്കായൊഴുകുവാന്‍,പുണ്യമായ്, കാലസാക്ഷിയായ്
ഭൂമിയില്‍ വാഴണം,ജീവനുള്ള കാലത്തോളം
.
ഹിന്ദോളമായോരോമനത്തിങ്കള്‍ പാടിടാന്‍ ,
കാലില്‍ കാഞ്ചന ചിലമ്പൊലിയുതിര്‍ത്തിടാന്‍,
സുവര്‍ണ്ണലിപികളായ് പ്രപഞ്ചത്തിന്‍ നാവായ്,
അജ്ഞാനം തീര്‍ത്തനന്തമായ്പെയ്തിറങ്ങീടേണം
പ്രിയ ഉദയന്‍
Not connected : |