നിറപ്പകിട്ടിൽ  - തത്ത്വചിന്തകവിതകള്‍

നിറപ്പകിട്ടിൽ  

കുന്നുകൾ പോയി
പച്ചകൾ പോയി
കുഴികൾ പോയി
പുഴകൾ പോയി
സിമന്റു കല്ലിൽ
കെട്ടിപ്പൊക്കിയ
കൊട്ടാരത്തിന്റെ
ചെറുമുറ്റവും
മതിലുകളും
വെള്ളക്കെട്ടുകൾ
സൃഷ്ടിക്കുന്നതു-
കൊതുകിന്‌മാത്രം
ഉടമസ്ഥന്റെ
ചോരകുടിക്കാൻ.
പട്ടീം പൂച്ചയും
തേടിനടക്കും
കൂമ്പാരങ്ങളിൽ
പാതകളെല്ലാം
പാതകമാകും
പ്രായം നോക്കാതെ.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-10-2017 09:17:09 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :