മോഹ० - മലയാളകവിതകള്‍

മോഹ० 

എഴുത്തിനെ ഗർഭ० ധരിക്കാൻ എന്തേ
എൻറ ഗർഭപാത്രമിപ്പോൾ അശക്ത
ചിലരിൽ നിന്നു കിട്ടുന്ന ഭ്രൂണ०
ഇടയ്ക്ക് നിർജ്ജീവമാകുന്നതോ...
എൻറ മറുപിളളയ്ക്ക് കെല്പില്ലാത്തതോ..
ആ ഗുഹയ്ക്കുളളിൽ ഒരു മൂലയ്ക്ക്
പേടിച്ചരണ്ട് എൻ അണ്ഢ०...
ഒാരോ വിരുന്നുകാരെ കാണുമ്പോഴു०
അശക്തയാകുന്നു....
ഇവരെല്ലാ० നിമിനേരത്തെ കാവൽക്കാർ മാത്ര०
എൻറ ഹൃദയത്തിൻറ ചങ്ങലപ്പൂട്ടിനു
കാവൽ നിൽക്കുന്ന ഭടന്...
വാളു० പരിചയു० വേണ്ട,
മാ०സപേശികൾ വലിഞ്ഞുമുറുകിയ
രൂപ० വേണ്ട..
ക്രൗര്യ० ഒളിപ്പിച്ച കണ്ണു०, ചിതലെടുത്ത വികാരവു० വേണ്ടാ...
വിരൽ തുമ്പുകളിൽ തീ നാമ്പുകൾ വേണ്ടാ....
അഗ്നിസ്ഫുല്ലി०ഗങ്ങൾ ഒളിപ്പിച്ച മോഹങ്ങൾ വേണ്ടാ.....
അസ്ഥിനുറുക്കുന്ന പ്രാസങ്ങൾ വേണ്ടാ....
ചവിട്ടിമെതിച്ചു പൊന്നാക്കിയ കളിമണ്ണു
കൊണ്ടൊരു പ്രതിമ....!
തീയിൽ ചുട്ടെടുത്താൽ ഉടഞ്ഞിടാത്ത..
നിഷ്ക്കളങ്ക കൂടാര०...
അതിൽ ചേക്കേറണ०...
അവിടെയാണെൻ കളഞ്ഞുപോയ കൗമാരവു०,
യൗവനവു० പണയപ്പെടുത്താനെനിക്കിഷ്ട०.....


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:18-10-2017 08:55:28 AM
Added by :Dhanalakshmy g
വീക്ഷണം:218
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :