നിലനിൽപ്  - തത്ത്വചിന്തകവിതകള്‍

നിലനിൽപ്  

കൊല്ലാനവകാശമില്ലെങ്കിലും
കൊല്ലാതെജീവൻ നിലനിൽക്കില്ല.
ശ്വസോഛ്വാസത്തിൽ മരിക്കുന്നതും
ആഹാരങ്ങളിൽ പൊലിയുന്നതും
കോശങ്ങളെത്രയെന്നറിയില്ല
ജീനുകളെത്രയെന്നറിയില്ല
സസ്യവംശത്തിനും ജീവനുണ്ടന്ന്
സസ്യഭുക്കുകൾ മറക്കുമ്പോൾ
മണ്ണിലും വിണ്ണിലും വെള്ളത്തിലും
ജീവന്റെ മാംസ്യകണങ്ങൾ തിങ്ങും
വംശ പരമ്പര നിലനിർത്താൻ '
ജീവന്റെ വിലയാരുമറിയാതെ
വിശപ്പിന്റെ വിളി കേൾക്കുന്നവർ
പ്രകൃതിയുടെ നിയമങ്ങളാൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-10-2017 08:05:21 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :