മറ്റൊന്നിനുമല്ല  - തത്ത്വചിന്തകവിതകള്‍

മറ്റൊന്നിനുമല്ല  


അവളുടെ കാല്‍പാടുകളെ സസൂക്ഷ്മം ശ്രദ്ധിക്കുന്നതും
അവളിലെ ഓരോ കൊച്ചു കൊച്ചു പിഴവുകളും
പെറുക്കിയെടുത്തു സൂക്ഷിക്കുന്നതും
മറ്റൊന്നിനുമല്ല;
എന്റെ വലിയവലിയ തെറ്റുകള്‍ കണ്ടു പിടിച്ച്
അവളെന്നെ ശാസിക്കുമ്പോള്‍
പ്രതിരോധിക്കാന്‍;
അതിനു മാത്രം!

അവളെ നോക്കി അല്പം മാത്രം ചിരിക്കുന്നതും
ഗൗരവം നടിക്കുന്നതും
പേരെടുത്ത് ഉറക്കെ വിളിക്കുന്നതും
മധുരമുള്ള ചായക്ക് ഉപ്പിന്റെ രുചിയെന്നു പറഞ്ഞ്
ശകാരിക്കുന്നതും
മറ്റൊന്നിനുമല്ല;
ഞാനൊരാണാകൂന്നൂ എന്നാനന്ദിക്കാന്‍;
അതിനു മാത്രം!

ഉണര്‍ച്ചയിലും
ഉറക്കം നടിച്ചു കിടക്കുന്നതും
വിശപ്പിലും
ചോറു വേണ്ടെന്നു പറയുന്നതും
പലപ്പോഴും മൗനിയായിരുന്ന്
അകലങ്ങളിലേക്ക് നോക്കുന്നതും
മറ്റൊന്നിനുമല്ല;
അവളെന്നെ പരിഗണിക്കുന്നുവൊ എന്നറിയാന്‍;
അതിനു മാത്രം!


up
0
dowm

രചിച്ചത്:കബീര്‍. എം. പറളി
തീയതി:19-10-2017 05:19:53 PM
Added by :Kabeer M. Parali
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :