കലിയുഗ പിതൃദേവൻ - തത്ത്വചിന്തകവിതകള്‍

കലിയുഗ പിതൃദേവൻ 

കലിയുഗ പിതൃദേവൻ
-------------------------
" പകലിന്റെ വെയിലിൽവിയർപ്പിന്റെ ഗന്ധം -

പകലോന്റെ മറവിൽ കളളിന്റെ ഗന്ധം.

കാകന്റെ ദൃഷ്ടിയും കഴുകന്റെ വേഗവും

കാമം മദം പൂണ്ട കാട്ടാള വേഷവും.

കൈയ്യിൽ കരുതിയപൊതിക്കെട്ടുപേക്ഷിച്ച് -

കാളകൂടത്തെ തികട്ടിയൊതുക്കീട്ട് -

കനവുകണ്ടുറങ്ങുന്ന കുരുന്നു മാലാഖയെ -

കരിമേലാട കൊണ്ടു പുതയ്ക്കാൻഒരുങ്ങവേ -

കൊത്തിപ്പറിച്ചു കൊണ്ടോടുന്നകഴുകന്റെ -

കാൽക്കൽ വീണുരുകി കരഞ്ഞൊരമ്മ.

കരൾ നീറും വേദന തിരപോലുയരവെ -

കണ്ണിൽ കനൽ ചേർത്തുകോപത്തോടെ.

"അലിവിന്റെ അംശങ്ങൾഅസ്തമിച്ചോ മനസ്സിൻ

അറവുകാരൻ തൻ സ്വരൂപമോ നിങ്ങൾ?

തൻ കുഞ്ഞു തന്നെയോ തേങ്ങിടുന്നു?

തറയിൽ കിടത്തി കടിച്ചു കീറുന്നൊരീ-

കൗമാര രൂപത്തെ നോക്കു നിങ്ങൾ

താതൻ മമ ദൈവതുല്യനാണെങ്കിലോ നീ -

തകർത്തീടുന്നു നിൻ കുഞ്ഞിനെയും

നിന്നെ നയിക്കുന്നതാരെന്നറിക നീ_

നിന്നിൽ തിളയ്ക്കുന്ന കള്ളിന്റെ വീര്യം.

തവ കരലാളനമേൽക്കേണ്ട കുഞ്ഞിന്റെ മാനം -

തകർക്കുന്നു കാട്ടാളനായി നീ -

പിതൃസ്ഥാനമെപ്പോഴും ദേവതുല്യം തവ -

കൃത്യമതൊക്കെയോ അസുര തുല്യം."

ഉള്ളിലെ കള്ളിന്റെ വീര്യം ശമിച്ചവൻ -

വെള്ളി വെളിച്ചത്തിൽ വന്നു നിൽക്കേ -

കുഞ്ഞിനെ മടിയിൽ കിടത്തിയുറക്കുന്നു -

കണ്ണീർ കടലാകുമമ്മയപ്പോൾ.

പതിനാലുകാരിയാം തൻമകൾതൻ -

പാഠപുസ്തകം മേശമേൽ കണ്ടയാളും

പകുതിമുറിഞ്ഞ പുറംചട്ടയ്ക്കുള്ളിലായ് കണ്ടു -

പലവുരു ചൊല്ലേണ്ട വാക്യമൊന്ന് -

പിതൃദേവോ ഭവ:

പിതൃദേവോ ഭവ: ".

- - - - - - - - - - - - - - - (അഭി)


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:19-10-2017 06:55:02 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :