തെറ്റിയും കുഞ്ഞും
( തെറ്റി ചെടിയും കുഞ്ഞും തമ്മിലുള്ള സംഭാഷണമാണ് പ്രസ്തുത കവിത .......)
സന്ധ്യമയങ്ങുന്ന നേരത്തു തന്നെ നീയെ-
ന്തിന്നു പുഷ്പിച്ചു നില്‍ക്കുന്നു സുന്ദരീ...
രാവിലെ ഞാനങ്ങു പാഞ്ഞൊന്നു പോയ-
പ്പോള്‍ നാണിച്ചു കൂമ്പിച്ചു നിന്നില്ലേ നീ...
കണ്ണിന്നു കൌതുകം തോന്നീച്ച ചന്ദം
ആരീന്നു കിട്ടീന്നു ചൊല്ലെന്‍റെ സുന്ദരീ...
ആരാലും തന്നതല്ലെന്‍റെ ചന്ദം
ഈശന്‍ കടക്ഷിച്ചതാണെന്‍റെ കുഞ്ഞേ...
എന്തിന്നു നീയിത്ര ശോഭിച്ചു നില്‍ക്കുന്നു
ആരെയോ കാംഷിച്ചു നില്പതല്ലേ?
ഇല്ലെന്‍റെ കുഞ്ഞേ നീ തെറ്റൊന്നും പറയല്ലേ
ഇന്നെന്‍റെ ജീവന്‍റെ അന്ധ്യനാളല്ലോ...
അണയുവാന്‍ പോകുന്ന തീപോലുമാളില്ലേ
അതുപോലെ ഞാനും ശോഭിച്ചതാണേ...
എന്തിന്നു കേള്‍ക്കുന്നു ഞാനിന്നു കഷ്ടം
നീയെന്ന ചന്ദത്തിനായുസ്സു പഞ്ഞം!
പിന്നെന്തിന്നു നീ പൂത്തു നില്‍പൂ
നിന്‍ പുഞ്ചിരി എന്തിന്നു തൂകി നില്‍പൂ
കരയുവാനറിയില്ലേ പെണ്ണേ, നിയതം
കൊഴിഞ്ഞങ്ങു വീണു പൊയ്ക്കൂടെ...
അല്ലയോ കുഞ്ഞേ, ഞാനുമൊരാശ്രിത
മോക്ഷത്തിനായീ അലഞ്ഞെത്തീയവനിയില്‍
അംബരചുംബികള്‍ കണ്ടെന്‍ ഹൃദയവും
മോടീപിടിച്ചാലതിലെന്തു തെറ്റ്?
പൊഴുകുന്ന മഴയും, തഴുകുന്ന വെയിലും
നീയെന്ന വ്യാസന്‍റെ ചുറ്റുമല്ലേ ?
നിന്നുടെ ചേഷ്ടകള്‍ ഗോഷ്ടികളാക്കി
വാഴുകയല്ലേയീ മാനസതീരത്ത്...
ഞാനെന്തിനിന്നീ ഭൂമി തന്നില്‍
സുന്ധരിമാരിതു വേറെയില്ലേ?
ഞാനൊരു ദാസി, ദേവന്‍റെ ദാസി
തട്ടത്തിന്‍ താള് നിറക്കുന്ന പുഷ്പം,
തട്ടത്തിന്‍ താള് നിറക്കുന്ന പുഷ്പം...
Not connected : |