അമ്മെ ശപിക്കല്ലേ
അമ്മേയെന്നെ ശപിക്കല്ലേ...
നീ കൊതിച്ച...നിൻറെ താരാട്ടുപാട്ടിലുടനീളം പ്രകാശിച്ച
പൊൻമകനാവാനെനിക്കായില്ലയമ്മേ
നാടിന്റെ നാവാകാൻ വളർത്തിനീയെന്നെ
ആയതോ നാവടച്ചു പോയ നോക്കുകുത്തി
ഭക്തിയിൽ വളരുവാൻ താങ്ങായി നിന്നു നീ
ആയതോ തികഞ്ഞ നിരീശ്വര വാദിയും
അമ്മക്കെന്നെ വെറുക്കാനാവില്ലെന്ന
അഹങ്കാരത്തിലാണീ മകൻ ചെയ്തതിതൊക്കെയും
അമ്മേയെന്നെ ശപിക്കല്ലേ
Not connected : |