കാലചക്രം  - തത്ത്വചിന്തകവിതകള്‍

കാലചക്രം  

കാലപ്രവാഹചക്രംതിരിഞ്ഞു, രാവിന്റെഇരുണ്ടാർന്നമുഖമൂടികൾ അർക്കഭ്രൂണരശ്മികളഴിച്ചുമാറ്റി വിഭാതവിഭാനoപിറക്കയായി; ശീതളച്ഛായാതീരങ്ങളിൽ മാരിവില്ലുകൈപിടിച്ചു. ഉയിർകൊണ്ടചോരത്തിളപ്പെല്ലാമേ നട്ടുച്ചയോടെയങ്ങെരിഞ്ഞടങ്ങി ഊർജ്ജമടങ്ങി,നീലാകാശം ജരാനരബാധിച്ചന്ത്യംകണ്ട് അസ്തമനചായക്കൂട്ടൊരുക്കി. മാകപൗർണ്ണമി വാരിദങ്ങളിൽ നീലരാവിനെവരവേൽക്കുന്നു.

നാടകമെല്ലാംആടിത്തീരും ഭൂമികയെല്ലാമരങ്ങൊഴിയും അർക്കനുംഗ്രഹാദികളും പ്രബഞ്ചകൂരിരുളാഴിയിൽ ഇല്ലാതായിടുമൊരുനാളിൽ


up
0
dowm

രചിച്ചത്:പ്രൊഫ്.പി.എ.വര്ഗീസ്
തീയതി:26-10-2017 06:29:36 PM
Added by :profpa Varghese
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :