ഈ നാട്
കേരളമൊരു ഭ്രാന്താലയമോ
തീർത്ഥാടകരുടെ നാടോ
ദൈവത്തിന്റെ നാടോ
അസുരന്റെ നാടോ
ആരോഗ്യത്തിന്റെ നാടോ
ആത്മഹത്യയുടെ നാടോ
വിദ്യാഭ്യാസത്തിന്റെ നാടോ
സഞ്ചാരികളുടെ നാടോ
ഭീകരതയുടെ നാടോ
സൗഹാർദത്തിന്റെ നാടോ
വൈരുധ്യവും നാനാത്വവും
ജനാധിപത്യത്തിന്റെ മുഖം
വിളംബരങ്ങൾക്കിനിയും
നാളെത്രയെടുക്കും സ്വതന്ത്ര-
സ്വപ്‌നങ്ങൾ യാഥാർഥ്യമാകാൻ.
Not connected : |