ആർക്കുമറിയാതെ  - തത്ത്വചിന്തകവിതകള്‍

ആർക്കുമറിയാതെ  

കാര്യം വരുമ്പോളി -
ഴഞ്ഞു നീങ്ങുന്ന ഫയലുകളും
കാര്യമറിഞ്ഞിട്ടും കസേരയിൽ
ഉറങ്ങുന്ന വെള്ള കോളറുകളും
ഉറങ്ങുന്ന ഫയലുകളുമായ്
ചുവപ്പു നാടയിൽ കുരുക്കുമ്പോൾ
സാങ്കേതിക മഹത്വത്തിൽ
സെൽ ഫോണിന്റെ വിളിയിൽ
എവിടെക്കോ രക്ഷപെടുന്ന
സേവനം സർക്കാർ ദുരന്തം.
കൈകൂലിയൊരു ബോണസ്സുപോലെ
കയ്യിലെത്താതെയൊന്നും നടക്കില്ല
ഇല്ലാത്ത കൂലി കൈകളിലെത്തിയാൽ
മുക്കാനും സേവിക്കാനും കാലടികളിൽ
നടപ്പും നഷ്ടവും നരകവും മാറാൻ
മറ്റെന്തുമാർഗമെന്നാർക്കുമറിയാതെ.

.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-10-2017 08:37:12 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :