ഒരു കുട്ടിച്ചോദ്യം - തത്ത്വചിന്തകവിതകള്‍

ഒരു കുട്ടിച്ചോദ്യം 

ചോദിച്ചെൻ മകൻ കടൽ വെള്ളത്തിനെന്താണച്ഛാ ഉപ്പുരസം
കടൽ കടന്നു പോകുന്ന പ്രവാസിയുടെ കണ്ണുനീരാണു മോനെ
പറഞ്ഞു ഞാൻ മറുചോദ്യമൊട്ടും പ്രതീക്ഷിക്കാതെ
ചോദ്യം തൊടുത്തുടൻ ജിജ്ഞാസുവായോരെൻ മകൻ
ആകാശയാത്രയല്ലേ പ്രവാസികൾ കടൽ വെള്ളത്തിൽ
കണ്ണുനീർ കലരുന്നതെങ്ങനെയച്ഛാ
ചൊല്ലി ഞാൻ ആകാശയാത്ര നടത്താനീ പ്രവാസിക്ക് കെൽപ്പുനൽകിയ
മുൻ തലമുറതൻ അളവില്ലാക്കണ്ണു നീരാണെൻമകനേയത്
ഒരുത്തരത്തെ സാധൂകരിക്കാൻ പറഞ്ഞവയെങ്കിലും
സത്യമുള്ളൊരുത്തരമിതെന്നു നിനപ്പു ഞാൻ


up
0
dowm

രചിച്ചത്:സോജൻ കടവൂർ
തീയതി:29-10-2017 12:27:21 PM
Added by :SOJAN KADAVOOR
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :