നിരാശ  - തത്ത്വചിന്തകവിതകള്‍

നിരാശ  

കൂർത്തകല്ലുകൾതുളച്ചുകയറുന്നു. മിന്നൽപ്പിണർതീപന്തങ്ങളെറിയുന്നു. അശനിപാതങ്ങൾപെയ്തിറങ്ങുമീ കൂരിരുൾപ്പാതക്കറുതിയില്ലയോ?
ഒരുകൽവിളക്കിന്റെകത്തുന്നതിരിയോ മിന്നാമിനുങ്ങിന്റെനുറുങ്ങുവെട്ടമോ ഒരിളങ്കാറ്റിൻമൂളലോകാലൊച്ചയോ വിരിയുന്നപൂവിന്റെസുഗന്ധമോ കാതങ്ങൾ ഓടിത്തളർന്നിട്ടും, കാണാക്കയങ്ങൾ താണ്ടിയിട്ടും, ഒരുമരത്തണൽക്കുളിർമയോ? രാഗമാലികയോയുണർത്തുപാട്ടൊ, വാദ്യഘോഷമോയില്ലയീവൈതരണിയിൽ.
എന്തിനീയഭിശപ്തജീവിതമിനിയും?


up
0
dowm

രചിച്ചത്:
തീയതി:02-11-2017 10:33:03 AM
Added by :profpa Varghese
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :