നിറങ്ങളില്‍ ഒരേ മുഖം  - തത്ത്വചിന്തകവിതകള്‍

നിറങ്ങളില്‍ ഒരേ മുഖം  


ഇന്നലെക്കണ്ട സ്വപ്‌നത്തിന്റെ
കളര്‍ ചിത്രം ഫ്രെയിം ചെയ്ത് ചുമരില്‍ തൂക്കി.
അതിലേക്ക് സസൂക്ഷ്മം നോക്കിക്കൊണ്ട്
പരിഭവത്തോടെ അവള്‍ പറഞ്ഞു:
'ഇതില്‍ ഞാനെവിടെ?
നിങ്ങളുടെ അമ്മയുടെ മുഖം മാത്രല്ലേ ഇതിലൂള്ളൂ...!'
കടലാസില്‍ പൊതിഞ്ഞു വെച്ച
മറ്റൊരു ചിത്രം ഞാനവള്‍ക്ക്
എടുത്തു കാട്ടി;
അതില്‍ നിറയെ അവളുടെ മുഖം മാത്രം...!
തന്റെ മകന്‍ ഇന്നലെക്കണ്ട സ്വപ്‌നത്തിന്റെ
വര്‍ണ്ണച്ചിത്രമായിരുന്നൂ അത്!!!


up
0
dowm

രചിച്ചത്: കബീര്‍ എം. പറളി
തീയതി:02-11-2017 03:48:11 PM
Added by :Kabeer M. Parali
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me