വീണ്ടും തുടക്കം  - തത്ത്വചിന്തകവിതകള്‍

വീണ്ടും തുടക്കം  

ആകാശവും ഭൂമിയും
സങ്കടങ്ങൾ പകുക്കുന്നു
പുഴയെത്ര വഴിമാറി-
യൊഴുകിയെന്നറിയില്ല
മലയെത്ര വഴിമാറി-
നിലകൊണ്ടെന്നറിയില്ല.
കരകവിഞ്ഞൊഴുകിയതും
മലയിടിഞ്ഞു വീണതും
കടൽ നിറഞ്ഞിരമ്പിയതും
ഭൂമിയെ പ്രളയത്തിലാക്കി-
ജീവിതങ്ങൾ വിതുമ്പുന്നതും
ചരിത്രത്തിലവർത്തിക്കുന്നു.
നാശനഷ്ടങ്ങളിലെ
കണക്കുകളെടുത്തു
കാലത്തെയുള്ളിലേറ്റി
പിന്നെയും വളരുന്നു
കാടുംപടപ്പും വീണ്ടു-
മൊരു തുടക്കത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-11-2017 08:07:28 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :