പട്ടങ്ങൾ
ചരടിൽ കെട്ടിയ പട്ടങ്ങൾ
എപ്പോഴും കൊതിക്കും
ആകാശനീലിമയോളം പറന്നുയരാൻ!
ചിറകൊന്നു കുടഞ്ഞ്
ഒന്നായുമ്പോളറിയാം
പാരമ്പര്യച്ചരടുകൾ
കാണാക്കുടുക്കുകൾ !
പറക്കുമ്പോളറിയാം,
കർക്കിടകക്കണ്ണീർ
മിന്നൽ പിണരുകൾ
മേഘഗർജ്ജനങ്ങൾ !
ഉച്ചവെയിൽച്ചൂട്
ഉപ്പുതൊട്ട കാറ്റ്
നൈലോൺ ബലം
ചതിയുടെ കുഴലൂത്തുകൾ!
മുന്നിൽ പറക്കുന്ന
കുരുവി ക്കൊപ്പമെത്താൻ
പിന്നിൽ പറക്കുന്ന
കഴുകൻ കൊക്കുകൾ!
കാറ്റാടിമരക്കൊമ്പിൽ
കുടുങ്ങിപ്പോയപട്ടങ്ങൾ
ചരടറുത്തു മാറ്റാതെ
മൃതശരീരം പോലെ!
ജി.രവി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|