കാവൽ - തത്ത്വചിന്തകവിതകള്‍

കാവൽ 



കാടിറങ്ങി
മല കടന്നു പോയവൻ
തിരിച്ചു വന്നതേയില്ല

ആർക്കുമോർമയില്ല
ഇരിപ്പും നടപ്പും കിടപ്പും ,
ഒരു നിഴൽരൂപം പോലും

ഒരു പാലവും
അവൻ മുറിച്ചു കടന്നില്ല
പുഴകൾ നടന്നു കയറി

ഇടവഴിയിൽ
കണ്ടു മറന്നവർക്ക്
ഒരു ചിരി മാത്രം ,സുഗന്ധമായ്‌

പൂക്കളിറുക്കുന്നവർക്കരികിലുടെ
അല്തരയിലേക്കോ ,കുഴിമാടതിലേക്കോ
അവൻ കടന്നു പോയി

ഒരു തളിരില പോലുമിരു ക്കാതെ
പുൽച്ചാടികളെ തോളിലേറ്റി
പച്ച വരമ്പിലുടെ

പക്ഷികൾ പിന്നാലെ പറന്നു
പച്ചകുതിരകൾ കയ്മാടി വിളിച്ചു
ഏകാകിയുടെ സംഘം മല കയറി

നേതാവും അനുചരനുമല്ലാതെ
മുന്നിലും പിന്നിലും
ചിലപ്പോൾ മധ്യത്തിലും അവൻ നടന്നു


മദയാനകൾ മസ്തകം കുനിച്ചു
കരിമ്പുലികൾ വഴിയൊഴിഞ്ഞു
യാത്രികർ മുന്നിലൊന്നും കണ്ടതേയില്ല

ഒടുവിൽ
ചൂരൽക്കാടുകൾക്കിടയിൽ
മുലപ്പാലു പോലെ കിനിഞ്ഞിറങ്ങുന്ന ജീവജലം

കയ്കുമ്പിളിൽ വീണ തെളിനീർ
അവൻ നുകർന്നതേയില്ല
സൂക്ഷിച്ചു വെച്ചതുമില്ല

നദികൾ പിറക്കുന്നിടത്ത്
കാവലാളാകാൻ
വന്നതാകുമോ അവൻ ?

...... ജി രവി


up
0
dowm

രചിച്ചത്:ജി രവി
തീയതി:04-11-2017 10:36:04 AM
Added by :G Ravi
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :