സേവനം
മലയാസ്വദിക്കും
നദിയാസ്വദിക്കും
കടലാസ്വദിക്കും
ഭംഗിയാസ്വദിക്കും
ആദരവില്ലാതെ
അതിധികൾ വരും
പോകും, സ്വന്തമാക്കും
പ്രകൃതി നിയമം
ഉടച്ചുവാർക്കുന്നു
സ്വാർത്ഥസങ്കേതങ്ങൾ
പുത്തൻ വിഗ്രഹങ്ങൾ
സ്മാരകങ്ങളായും
സേവനമെന്നൊരു
തിലകം ചാർത്തുന്നു
സഞ്ചാരപ്രിയർക്കു
കളിതമാശയായ്
പ്രകൃതിഭംഗിയെ
വേദനിപ്പിക്കുന്നു
Not connected : |