വഴിപിഴച്ചവൾ - തത്ത്വചിന്തകവിതകള്‍

വഴിപിഴച്ചവൾ 

അവളോ,
അവൾ വഴിപിഴച്ചവൾ.
അവളുടെ മിഴികളിൽ
ജ്വലിച്ചത് കാമാഗ്നി.
അവളുടെ ചുണ്ടുകൾ
മൊഴിഞ്ഞത് രതിമന്ത്രം.
അവളുടെ ചലനങ്ങൾ
മാദകം മദോന്മത്തം.

അവളോ,
അവൾ വഴിപിഴച്ചവൾ!
പഴിച്ചീല, ശപിച്ചീല
പതിയെന്ന മാംസപിണ്ഡത്തെ;
കണ്ണടച്ച് കറക്കിക്കുത്തി
ചേരുംപടി ചേർക്കാതെ
കടമ തീർത്തൊഴിഞ്ഞൊരാ
കറുത്ത പിതൃ ധാർഷ്ട്യത്തെ.

അവളോ,
അവൾ വഴിപിഴച്ചവൾ!
പിഴച്ച വഴിയറിഞ്ഞനാൾ
പുത്രനെ മാറിൽ വരിഞ്ഞ്,
ആഴിയുടെ ആഴങ്ങളിൽ
ചാടിക്കുതിച്ചൂഴിയിട്ടവൾ.

മാപ്പിനായ് വിലപിച്ച
അവളുടെ വരികളിൽ
ജാരന്റെ വേരുകൾ തിരഞ്ഞ്
ഞാനുമെല്ലാരുമൊത്തോതി,
അവളോ,
അവൾ വഴിപിഴച്ചവൾ!


up
0
dowm

രചിച്ചത്:രാജേഷ് നാരായണൻ
തീയതി:06-11-2017 09:43:19 PM
Added by :Rajesh Narayanan
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :