സാത്താൻ  ഭരണം കയ്യടക്കിയോ?                                                          - തത്ത്വചിന്തകവിതകള്‍

സാത്താൻ ഭരണം കയ്യടക്കിയോ?  

സാത്താനെ ദൈവത്തിനു ഭയമാണോ? കൊള്ളിയാനെ തരിശ്ശിലേക്കയക്കുന്നു ദൈവം മനുഷ്യത്തലയിലാഴ്ത്തും ശൈത്താൻ. ക്ഷിതിയനങ്ങാതെ താങ്ങുന്നു ദൈവം. ലൂസിഫർ ശ്രദ്ധ വെട്ടിച്ചു ധരണി കുലുക്കി വാരിധിത്തട്ടുപൊക്കിസ്സുനാമിത്തിരകളിൽ ത്തീരക്കുടിലുകളാഴുന്നകണ്ടട്ടഹസിക്കുന്നു. ദൈവംപകിടകളിക്കുംനേരംനോക്കി സാത്താൻഭൂമിയെതീതുപ്പിക്കുന്നു. ദൈവമിളംതെന്നലയക്കുന്നു. മറുതയതു കൊടുങ്കാറ്റാക്കുന്നു ദൈവoനിരപരാധീച്ചകളെസൃഷ്ടിക്കുന്നു. പിശാചത് HIV വൈറസുകളാക്കുന്നു. ചെറിയതുമ്മലുംചിരങ്ങുമയക്കുന്നു ദൈവം. ക്ഷയവും ത്വക്ക് ക്യാൻസറുമാക്കുന്നു ശൈത്താൻ.
ഭരണം സാത്താന്റെ കയ്യിലോ?


up
0
dowm

രചിച്ചത്:
തീയതി:07-11-2017 11:17:14 AM
Added by :profpa Varghese
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :