"ചെമ്പകപ്പൂവ്"
കുറുകി പറക്കുന്ന പ്രാവിൻറെചുണ്ടിൽ
നിന്നുതിരുന്നെൻ ചങ്കിലെ രക്തം.
എൻറെ ഹൃദയത്തെ നോവാതെ കൊത്തിപ്പറിച്ച
നിൻ മിഴികളിൽ പൊടിയുന്ന നീർമണികൾ
എന്നിലറിയാതെ വേദന നിറയ്ക്കുന്നു
മരണദേവൻറെ മുന്നിലണയുമ്പോൾ.
എന്നെ വെറുത്തോരീലോകമേ
നിനക്കെൻറെ ശരീരം പങ്കിട്ടെടുക്കാം
നല്ലതും,ചീഞ്ഞതും വേർതിരിയെല്ലെന്നു മാത്രം.
എന്നെ ശപിച്ചൊരീലോകമേ
നിനക്കാവോളം ശാപവാക്കുകൾ ചൊരിയാം,
ചിരിച്ചു നീ,ചെവി അറക്കരുതെന്നു മാത്രം.
എന്നെ സ്നേഹിച്ചൊരീ ലോകമേ
നിനക്കിന്നു നൽകുവാൻ
എൻറെ കണ്ണീരാൽ വളർന്നൊരീ
ചെമ്പക പൂവുമാത്രം.
Not connected : |