വെളിച്ചവും ഇരുട്ടും      - തത്ത്വചിന്തകവിതകള്‍

വെളിച്ചവും ഇരുട്ടും  

രാവിന്റെയിരുണ്ടാർന്നമുഖമൂടികൾ സൂര്യരശ്മികളഴിച്ചുമാറ്റി; മേഘക്കീറുകൾതാലമൊഴിഞ്ഞ- ർക്കൻഗന്ധമാദനത്തിലുദിക്കുന്നു. ശീതളച്ഛായാതീരങ്ങളിൽ തുഷാരബിന്ദുതൻമാരിവില്ല്: വർണനാതീതവർണ്ണരാജികൾ; വിഭാനവിമുദ്രവിഭാതമേ. കളകൂജനവുംകുയിൽനാദവും, മുല്ലമലരിൻതൂമണമേന്തി മന്ദമാരുതൻതംബുരുമീട്ടി ഉന്മാദമാടുന്നുനിഷ്ക്കുടങ്ങൾ.
ഉദിതയൗവ്വനത്തിളപ്പെല്ലാമേ ഉച്ചവെയിലിലെരിഞ്ഞടങ്ങും ഊർജ്ജമൂർന്നിറങ്ങി;നീലാകാശം ജരാനരബാധിച്ചന്ത്യംകണ്ടു. അസ്തമനച്ചായക്കൂട്ടൊരുക്കി മാകപൗർണ്ണമിവാരിദങ്ങളിൽ. നീലരാവിനെവരവേൽക്കുന്നു.

നാടകമെല്ലാമാടിത്തീരും ഭൂമികയെല്ലാമരങ്ങൊഴിയും മാർത്താണ്ഡനുoഗ്രഹാദികളും പ്രബഞ്ചക്കൂരിരുളാഴിയിൽ ഇല്ലാതായിടുമൊരുനാളിൽ


up
0
dowm

രചിച്ചത്:
തീയതി:09-11-2017 10:12:11 AM
Added by :profpa Varghese
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :